പതിനെട്ട് ലക്ഷം വിദേശ തീർത്ഥാടകർ ഹജ്ജ് കർമ്മങ്ങൾക്കായി എത്തി
ജിദ്ദ: ഇത് വരെ 18,00,869 തീർത്ഥാടകർ വിദേശത്ത് നിന്ന് വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി എത്തിയതായി സൗദി ജവാസാത്ത് ഔദ്യോഗികമായി അറിയിച്ചു. ചൊവ്വാഴ്ച ഉച്ച വരെയുള്ള കണക്കാണിത്.
വ്യോമ മാർഗ്ഗം ഇത് വരെ 16,89,827 തീർത്ഥാടകരാണു സൗദിയിലെത്തിയിട്ടുള്ളത്. കര മാർഗ്ഗം 93,792 പേരും കടൽ മാർഗ്ഗം 17,250 പേരും ഹജ്ജ് കർമ്മങ്ങൾക്കായി എത്തിച്ചേർന്നു.
അതേ സമയം രാജ്യത്തെത്തിയ തീർഥാടകരിൽ മക്ക റൂട്ട് പദ്ധതി പ്രകാരം എത്തിയത് 1,71,016 പേരാണ് . 434 വിമാന സർവ്വീസുകൾ ആണ് മക്ക റൂട്ട് പദ്ധതിയിലെ തീർഥാടകരെ സൗദിയിലെത്തിക്കാനായി ഇത് വരെ ഉപയോഗപ്പെടുത്തിയത്.
മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുനീഷ്യ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലെ തീർത്ഥാടകർക്ക് അവരുടെ രാജ്യങ്ങളിൽ വെച്ച് തന്നെ യാത്രാ നടപടികൾ പൂർത്തീകരിച്ച് സൗദിയിലെത്താൻ സാധിക്കുന്ന പദ്ധതിയാണു മക്ക റൂട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa