പ്രവാസികൾക്ക് സന്തോഷ വാർത്ത ; ആധാർ ലഭിക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ല
ന്യൂഡൽഹി: പ്രവാസികൾക്ക് ആധാർ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ മൂന്ന് മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്ന് യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
പ്രവാസികൾ ഇന്ത്യയിലെത്തി ആറുമാസം കാത്തിരിക്കാതെ തന്നെ ആധാർ ലഭ്യമാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഇതിനാവശ്യമായ നിയമനടപടികളുടെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പറഞ്ഞു.
സ്വന്തം ആധാർ കാർഡ് എവിടെനിന്ന് ലഭിക്കണമെന്നത് പ്രവാസികൾക്ക് തീരുമാനിക്കാവുന്നതാണ്. ഇന്ത്യയിൽ എത്തിയശേഷം മുൻപ് അപേക്ഷിച്ചിടത്ത് നിന്ന് ആധാർ കൈപ്പറ്റാമെന്നും അജയ് ഭൂഷൺ അറിയിച്ചു.
ചുരുങ്ങിയ അവധിയിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് എളുപ്പത്തിൽ ആധാർ കാർഡുകൾ ലഭ്യമാകുന്നത് ഏറെ സഹായകരമാകും.
വരുംമാസങ്ങളിൽ രാജ്യത്തുടനീളം 114 സേവാ കേന്ദ്രങ്ങൾ കൂടി തുടങ്ങാനുള്ള തീരുമാനമുണ്ട്. 300 മുതൽ 400 കോടിരൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന ചിലവ്. നിലവിൽ ബാങ്കുകൾ, പോസ്റ്റ് ഓഫീസ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ആധാർ രജിസ്‌ട്രേഷൻ നടക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa