Tuesday, November 26, 2024
Top StoriesU A E

യു എ ഇയിൽ 3 ഡി സീബ്ര ലൈൻ നടപ്പിലാക്കിത്തുടങ്ങി

യു എ ഇയിൽ 3 ഡി സീബ്ര ലൈൻ നടപ്പിലാക്കിത്തുടങ്ങി. വാഹനമോടിക്കുന്നവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന രീതിയിലാണു സീബ്ര ലൈൻ സ്ഥാപിച്ചിട്ടുള്ളത്.

അൽ ളഫ്റ മുനിസിപ്പാലിറ്റിയാണു 3 ഡി എഫക്റ്റ് ഉള്ള സീബ്ര ലൈൻ പ്രാബല്യത്തിൽ കൊണ്ട് വന്നത്. അകലെ നിന്ന് നോക്കിയാൽ ഏതാനും സെൻ്റി മീറ്റർ റോഡിൽ നിന്ന് ഉയർന്ന് നിൽക്കുന്ന രീതീയിലാണു സീബ്ര ലൈൻ കാണപ്പെടുക.

നിഴലുകൾക്ക് മുകളിൽ വെള്ള നിറത്തിലുള്ള ലൈനുകൾ ഉയർന്ന് നിൽക്കുന്നത് പോലെ തോന്നിക്കുന്നത് ആരുടെയും ശ്രദ്ധ ആകർഷിക്കുമെന്നതിനാൽ വാഹനങ്ങൾ സ്വാഭാവികമായും വേഗത കുറക്കുമെന്നുറപ്പാണ്.

അൽ മർഫ സിറ്റിയിലാണു ഈ 3 ഡി സീബ്ര ലൈൻ ഇപ്പോൾ നിലവിലുള്ളതെന്ന് അൽ ഖലീജ് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്