സൗദിയിലെ എണ്ണ ഫാക്ടറികൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ശക്‌തമായ പ്രതിഷേധം
ദമാമിനു സമീപം അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ ആരാംകോ എണ്ണ ഫാക്ടറികൾക്ക് നേരെ ശനിയാഴ്ച പുലർച്ചെ ഉണ്ടായ ഡ്രോൺ ആക്രമണത്തെ അറബ് മിനിസ്റ്റേഴ്‌സ് കൗൺസിൽ അപലപിച്ചു.
അതിനിടെ ആക്രമത്തിന്റെ ഉത്തരവാദിത്വം ഹൂത്തികൾ ഏറ്റെടുത്തു. ഹൂത്തി സൈനിക വാക്താവാണ് ആക്രമണത്തിൽ ഹൂത്തികൾക്കുള്ള പങ്ക് വെളുപ്പെടുത്തിയത്.
10 ഡ്രോണുകളാണ് എണ്ണ ഫാക്ടറികൾക്ക് നേരെ ഹൂത്തികൾ അയച്ചതെന്ന് റിപ്പോട്ടുകൾ വെളിപ്പെടുത്തുന്നു.
ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഫാക്ടറികളിൽ വൻ അഗ്നി ബാധ ഉണ്ടായിരുന്നു.
സൗദിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണ കൂടുതലും സംസ്ക്കരിക്കുന്നത് അബ്ഖൈഖിലാണ്.
സൗദിയിലെ എണ്ണ ഫാക്ടറികൾക്ക് നേരെയുണ്ടായ വിവിധ ലോക രാജ്യങ്ങൾ ശക്തമായി പ്രതിഷേധിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങൾ അടക്കം വിവിധ സ്ഥലങ്ങൾ ലക്ഷ്യമാക്കി ഹൂത്തികൾ പ്രകോപനപരമായി ആക്രമണങ്ങൾ നടത്തിവരികയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa