വിശുദ്ധ കഅ്ബ കഴുകി; ചടങ്ങിൽ എം.എ യൂസഫലിയും പാണക്കാട് സാദിഖലി തങ്ങളും പങ്കെടുത്തു
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രധിനീകരിച്ച് വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങിന് മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ നേതൃത്വം നൽകി.
പനി നീര് കലർത്തിയ സംസം ഉപയോഗിച്ച് ആണ് കഅബ കഴുകയത്.
തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഗവർണ്ണറോടൊപ്പം മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് ബദ്ർ ബിൻ സുൽത്താൻ, ഇരുഹറം കാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് , ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദൻ, മക്ക മേഖല ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഹിശാം ഫാലിഹ്, കഅബയുടെ താക്കോൽ സൂക്ഷിപ്പുകാർ, നയതന്ത്രപ്രതിനിധികൾ, ഗവ. വകുപ്പ് മേധാവികൾ തുടങ്ങിയർ പെങ്കടുത്തു.
എം.എ യൂസഫലി, പാണക്കാട് സാദിഖലി തങ്ങൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
കഅബ കഴുകൽ ചടങ്ങിന്റെ സ്മരണാർത്ഥമുള്ള ഉപഹാരം ഇരുഹറം കാര്യാലയ മേധാവി ശൈഖ് സുദൈസ് മക്ക ഗവർണർക്ക് കൈമാറി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa