കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് അധിക സർവീസുമായി സൗദി എയർലൈൻസ്.
സൗദി എയർലൈൻസ് കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്ക് അധിക സർവീസുകൾ ആരംഭിക്കുന്നു. കരിപ്പൂരിൽ നിന്ന് എയർഇന്ത്യ ജിദ്ദ സെക്‌ടറിലേക്കുള്ള സർവീസുകളിൽ നിന്ന് പിറകോട്ടു വലിയുമ്പോഴാണ് തിരക്ക് മുതലെടുത്ത് സൗദിയ സർവീസുകൾ അധികരിപ്പിക്കുന്നത്.
ഈ മാസം 23നും 26നും അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. രണ്ട് ദിവസങ്ങളിലും വൈകുന്നേരം 5.30 നാണ് കരിപ്പൂരിൽ നിന്ന് പുറപ്പെടുക. ജിദ്ദയിൽ നിന്നുള്ള ഫ്‌ളൈറ്റുകൾ രാവിലെ 7.35നാണ് പുറപ്പെടുന്നത്.
ഉംറ തീർഥാടകരെ കൂടി പരിഗണിച്ചുള്ളതാണ് അധിക സർവീസുകൾ, ഉംറ സീസൺ ആരംഭിച്ചതിൽ പിന്നെ സാധാരണ യാത്രക്കാർക്ക് പുറമെയുള്ള ഉംറ തീർഥാടകർക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്.
എയർ ഇന്ത്യ ഇതുവരെ ജിദ്ദയിലേക്ക് സർവീസ് പുനരാരംഭിച്ചിട്ടില്ല. ഇത് സ്വകാര്യ കമ്പനികൾ മുതലെടുക്കുകയാണ് ചെയ്യുന്നത്. അടുത്ത മാസം മുതൽ സൗദി കമ്പനിയായ ഫ്‌ളൈ നാസ് റിയാദിലേക്ക് സർവീസ് ആരംഭിക്കുന്നുണ്ട്.
റിയാദിലേക്കാണ് സർവീസെങ്കിലും ജിദ്ദയിലേക്കടക്കം കണക്ഷൻ ഫ്‌ളൈറ്റുകൾ അവൈലബിൾ ആയിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa