അബുദാബിയിൽ സൽമാൻ രാജാവിന്റെ പേരിൽ റോഡ്
അബുദാബിയിലെ ഏറ്റവും സജീവമായ റോഡ് ഇനി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിൽ അറിയപ്പെടും. സൗദിയുടെ 89-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് റോഡ് പുനർ നാമകരണം ചെയ്തത്.
അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ചയാണ് റോഡിൻ്റെ പുനർ നാമകരണ കർമ്മം നിർവഹിച്ചത്. നേരത്തെ അൽ മർസ സ്റ്റ്രീറ്റ് എന്നായിരുന്നു റോഡിൻ്റെ പേര് .
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആയിരുന്നു സൽമാൻ രാജാവിനോടുള്ള ബഹുമാനാർത്ഥം തെരുവ് പുനർനാമകരണം ചെയ്യാൻ ഉത്തരവിട്ടത്.
ഉദ്ഘാടന ചടങ്ങിൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇയിലെ സൗദി അംബാസഡർ തുർക്കി ബിൻ അബ്ദുല്ല അൽ ദഖീൽ അടക്കം പ്രമുഖർ സന്നിഹിതരായിരുന്നു.
സൗദി അറേബ്യയുമായുള്ള യുഎഇയുടെ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് യുഎഇ യുടെ നടപടി. വിശുദ്ധ ഗേഹങ്ങളുടെ സേവകനായ സൽമാൻ രാജാവിനെ ബഹുമാനിക്കുന്നതാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
സൗദി ദേശീയ ദിനത്തെ യു എ ഇ വൻ പ്രാധാന്യത്തോടെയാണ് ഈ വർഷവും ആഘോഷിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa