Friday, April 11, 2025
Jeddah

സി. എച്. മഹ്മൂദ് ഹാജിക്ക് സ്വീകരണം നൽകി

ജിദ്ദ : തിരുരങ്ങാടി മണ്ഡലം കെഎംസിസി യും ജിദ്ദ – തിരുരങ്ങാടി മുസ്ലിം വെൽഫെയർ ലീഗും സംയുക്തമായി സി. എച്. മഹ്മൂദ്ഹാജിക്ക് സ്വീകരണം നൽകി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസിൽ വെച്ച് നടന്ന പരിപാടി കെഎംസിസി സൗദിനാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു. തിരുരങ്ങാടി മണ്ഡലത്തിൽ സാമൂഹ്യ സാംസകാരികരാഷ്ട്രീയ വിദ്യാഭ്യസ ജീവ കാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത നേതാവാണ് സി.എച്. മഹ്മൂദ് ഹാജി എന്ന് അദ്ദേഹം പറഞ്ഞു. 

ചടങ്ങിൽ അബ്ദുസ്സമദ് പൊറ്റയിൽ അധ്യക്ഷത വഹിച്ചു. കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി.പി. മുസ്തഫ, മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ്ഇല്യാസ് കല്ലിങ്ങൽ , ലത്തീഫ് മുസ്ലിയാരങ്ങാടി, വി. പി. ഉനൈസ്, എം.സി. കുഞ്ഞുട്ടി, മജീദ് പുകയൂർ, സലാഹ് കാരാടൻ, ജാഫർവെന്നിയൂർ, മുഹമ്മദ് കുട്ടി, റഫീഖ് പന്താരങ്ങാടി, ഷംസീർ പരപ്പനങ്ങാടി, ഷമീം താപ്പി, എൻ. കെ. മുഹമ്മദ് കുട്ടി എന്നിവർആശംസ പ്രസംഗം നടത്തി. 

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കെഎംസിസിയും മുസ്ലിം വെൽഫെയർ ലീഗും നൽകുന്ന പിന്തുണക്ക് സി.എച്. മഹ്മൂദ് ഹാജിമറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. താപ്പി മൊയ്‌ദീൻ ഖിറാഅത്  നടത്തി. എം. പി.  അബ്ദു റഊഫ് സ്വാഗതവും  മുനീർ തലാപ്പിൽ നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa