ജിദ്ദ റെയിൽവേ സ്റ്റേഷൻ തീപ്പിടിത്തം ഗൗരവകരം; ഖാലിദ് അൽഫൈസൽ
ജിദ്ദയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനിലുണ്ടായ വൻ അഗ്നിബാധയുടെ പേരിൽ വ്യക്തമായ തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്ന് മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ. സ്റ്റേഷനിൽ സന്ദർശനം നടത്തുകയായിരുന്നു ഗവർണ്ണർ.
അഗ്നിബാധയുടെ ഫലമായുണ്ടായ നാശനഷ്ടത്തിന്റെ തോത് ഇത് വരെ കണക്കാക്കാൻ സാധിച്ചിട്ടില്ല. മേൽക്കൂരയുടെ പല ഭാഗങ്ങളും ഇപ്പോഴും വീണു കൊണ്ടിരിക്കുകയാണെന്നും രാജകുമാരൻ പറഞ്ഞു.
സംഭവത്തെക്കുറിച്ച് മക്ക ഗവർണ്ണറേറ്റും ആഭ്യന്തര മന്ത്രാലയവും ഗതാഗത മന്ത്രാലയവും സംയുക്തമായി അന്വേഷണം നടത്തും.
ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയും സുരക്ഷിതമാണു. അതേ സമയം രണ്ടാം നിലയിലും മേൽക്കൂരയിലും സാരമായി കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ടുകൾ ലഭിച്ച ശേഷം സൽമാൻ രാജാവിനു സമർപ്പിക്കുമെന്നും രാജാവിന്റെ മുഖ്യ ഉപദേഷ്ടാവ് കൂടിയായ രാജകുമാരൻ പറഞ്ഞു.
സുലൈമാനിയയിലെ സ്റ്റേഷനിൽ പരിശോധനക്കെത്തിയ ഖാലിദ് അൽ ഫൈസൽ രാജകുമാരനോടൊപ്പം ജിദ്ദ ഗവർണ്ണർ മിശ്‌അൽ ബിൻ മാജിദ് രാജകുമാരനും മക്ക ഡെപ്യൂട്ടി ഗവർണ്ണർ ബദർ ബിൻ സുൽത്താൻ രാജകുമാരനും സന്നിഹിതരായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa