സൗദി എടക്കര വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച “ഫെസ്റ്റിവൽ 2019” ശ്രേദ്ധേയമായി.
ജിദ്ദ: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (sewa) ജിദ്ദയിൽ സംഘടിപ്പിച്ച “ഫെസ്റ്റിവൽ 2019” ശ്രേദ്ധേയമായി. വിവിധയിനം കലാ കായിക മത്സരങ്ങളും കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് അവതരിപ്പിച്ച ലൈവ് ഓർക്കസ്ട്ര സംഗീതവിരുന്നും പരിപാടിയുടെ മാറ്റ് കൂട്ടി.
നസീം അൽ ജബൽ വില്ല ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റിവെൽ പരിപാടി മുഖ്യ രക്ഷാധികാരി നജീബ് കളപ്പാടൻ ഉൽഘാടനം ചെയ്തു, പ്രസിഡന്റ് മുഹമ്മദലി ഇരുമ്പടശ്ശേരി അധ്യക്ഷത വഹിച്ചു ഗഫൂർ EA സ്വാഗതവും അമീർ എടക്കാടൻ നന്ദിയുംപറഞ്ഞു.
സബ്ന മനോജ്ഖാൻ വെബ്സാൻ മനോജ്ഖാൻ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. വിവിധയിനം കലാകായിക പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കും മുതിർന്നവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സംഘടനയാണ് സേവ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa