Tuesday, April 8, 2025
QatarTop Stories

ടൂറിസ്റ്റു വിസയിലെത്തി മോഷണം; ഖത്തറിൽ 6 സ്ത്രീകൾക്ക് 3 വർഷം തടവ്

ദോഹ: ഖത്തറിൽ ടൂറിസ്റ്റ് വിസയിലെത്തി മോഷണം പതിവാക്കിയ ആറ് സ്ത്രീകൾക്ക് കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.

ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന ആഡംബര ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിൽ നിന്ന് മോഷണം നടത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

ദോഹയിലെ വൻകിട ബ്രാൻഡുകളുടെ ഷോപ്പുകളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ചതിനെ തുടർന്നാണ് സ്ത്രീകൾ എല്ലാരും അറസ്റ്റിലായത്. ഖത്തറിൽ ടൂറിസ്റ്റ്‌വിസയിൽ എത്തിയ ഇവർ സംഘം ചേർന്നാണ് മോഷണം നടത്തിയിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa