കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടു
കുവൈത്ത് : കുവൈത്തിൽ കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സൈസ്മോളജി നെറ്റ്വർക്ക് റിപ്പോർട്ട് ചെയ്തു.
കുവൈത്തിന്റെ വടക്ക് ഭാഗത്ത് റൗളതൈൻ പ്രവിശ്യയുടെ തെക്ക് ഭാഗത്തായിട്ടായിരുന്നു ഭൂചലനം അനുഭവപ്പെട്ടത് എന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച രാത്രി 9:19 നായിരുന്നു റിക്ട്ർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa