അഴിമതി: സൗദിയിൽ 18 പേർക്ക് ജയിലും പിഴയും
റിയാദ്: വ്യക്തികളും വ്യവസായ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വപ്പെട്ടവരുമടക്കം 18 പേർക്ക് ജയിലും പിഴയും ശിക്ഷ വിധിച്ചതായി സൗദി പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു.
എല്ലാ പ്രതികളും കൂടി വ്യത്യസ്ത കാലയളവുകളിലായി 55 വർഷത്തെ തടവാണു അനുഭവിക്കേണ്ടി വരിക. 4 മില്യൻ റിയാലിലധികം പിഴയും അടക്കേണ്ടതുണ്ട്.
ശക്തമായ അന്വേഷണത്തിനൊടുവിലാണു പ്രതികളെ പിടികൂടിയത്. 726 തെളിവുകളായിരുന്നു പ്രതികൾക്കെതിരെ സമർപ്പിക്കപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa