Sunday, September 22, 2024
Jeddah

തിരൂർ മണ്ഡലം ജിദ്ദ കെഎംസിസി വാഗൺ ട്രാജഡി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ നവംബർ 20 നു നടന്ന വാഗൺ ട്രാജഡി ദുരന്തത്തെ ആസ്പദമാക്കി ജിദ്ദ  തിരൂർ മണ്ഡലം കെഎംസിസി വാഗൺ ട്രാജഡി അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു.

ഷറഫിയ്യ ഷിഫാ ജിദ്ദ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി ഉദ്ഘടാനം ചെയ്തു . പ്രസിഡന്റ് മുഹമ്മദ് യാസിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സൗദി നാഷണൽ കെഎംസിസി നേതാക്കന്മാരായ ടി എം എ റഊഫ് , നാസർ വെളിയങ്കോട് എന്നിവർ അനുസ്‌മരണ പ്രഭാഷണങ്ങൾ നടത്തി.

സാമ്പത്തികമായും സാമൂഹികപരമായും എല്ലാ അർത്ഥത്തിലും പിന്നോക്കം നിന്നിരുന്ന  നമ്മുടെ  മുൻഗാമികൾ അവർ  അനീതിക്കെതിരെ  വായ കൊണ്ട് പറയുക മാത്രമല്ല ബുദ്ധികൊണ്ട് ചിന്തിക്കുകയും ശരീരം കൊണ്ട് പോരാടിയവരും ആയിരുന്നു , എന്നാൽ  ഇന്നത്തെ തലമുറ ബുദ്ധിയും ശരീരവും നവമാധ്യമങ്ങൾക്ക് പണയം വെച്ച്  ചടഞ്ഞ് കൂടിയിരുന്നു  സമയം തള്ളി നീക്കുകയാണെന്നു ടി എം എ റൗഫ്  പറഞ്ഞു.

വാഗൺ ദുരന്തം ഒരു ട്രാജഡി അല്ലായെന്നും അതൊരു കരുതിക്കൂട്ടിയ കൂട്ടക്കൊല യായിരുന്നുവെന്നും , വാഗൺ ട്രാജഡി  രക്ത സാക്ഷികളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് അനീതികൾക്കെതിരെ പടപൊരുതുന്ന ഒരു സമൂഹമായി നാം മാറേണ്ടതുണ്ടെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. വാഗൺ ട്രാജഡിയെ  ഒരു വർഗീയ ലഹള ആയി ചിത്രീകരിക്കാൻ ശ്രെമിക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും ഒരു സ്വതന്ത്ര സമരം ആവശ്യമായി വരുമോ എന്ന ചോദ്യചിഹ്നത്തിലേക്കാണ് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ മാറിക്കൊണ്ടിരിക്കുന്നതെന്നു നാസർ വെളിയങ്കോട് പറഞ്ഞു.

സമരങ്ങളിലൂടെയും കലാപങ്ങളിലൂടെയും രക്തസാക്ഷിത്വം വഹിച്ച പൂർവികർ നേടിയെടുത്ത ഇന്ത്യ എന്ന മഹാരാജ്യത്തെ ഇന്നത്തെ ഫാസിസ്റ്റു  ഭരണ കൂടങ്ങൾ അവരുടെ സൊർത്ഥ താല്പര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി ജനാധിപത്യത്തെ കീറിമുറിക്കുകയാണെന്നതിനുള്ള തെളിവാണ്  കശ്മീർ അധികാരം എടുത്തുമാറ്റിയതും, പൗരത്വ പട്ടിക പുറത്തിറക്കലും തുടങ്ങി ദിനേന പുറത്തു വരുന്ന വാർത്തകൾ  ഇതുനുള്ള ഉത്തമ ഉതാഹരണങ്ങളാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ തിരൂർ മണ്ഡലം ജിദ്ദ കെഎംസിസി ഗ്രേസ് പുബ്ലിക്കേഷനുമായി സഹകരിച്ചു പ്രസിദ്ധീകരിക്കുന്ന ‘വാഗൺ ട്രാജഡി സ്മരണിക’ പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ നിർവഹിച്ചു . മണ്ഡലം ചെയര്മാന് സയ്യിദ് ജലീൽ തങ്ങൾ ഏറ്റുവാങ്ങി.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി പി മുസ്തഫ, ഇസ്മായിൽ മുണ്ടക്കുളം, നാസർ മച്ചിങ്ങൽ, ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ , ആക്ടിങ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങൽ , മറ്റു ഭാരവാഹികളായ വി പി ഉനൈസ്, ജുനൈസ് കെ ടി, ജലാൽ തേഞ്ഞിപ്പലം, അബ്ബാസ് വേങ്ങൂർ നാസർ കാടാമ്പുഴ, സുൾഫിക്കർ ഒതായി, മുൻ ജില്ലാ ജനറൽ സെക്രട്രറി മജീദ് കൊട്ടീരി തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി ഷമീം വെള്ളാടത്ത് സ്വഗതവും ട്രഷറർ മുസ്തഫ എം പി നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q