ഇന്ത്യയും സൗദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു
ജിദ്ദ : ഇന്ത്യയും സൗദിയും തമ്മിൽ 2020 ലേക്കുള്ള ഹജ്ജ് കരാർ ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയും സൗദി ഹജ്ജ്&ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്ദനുമാണ് കരാറിൽ ഒപ്പു വെച്ചത്.
കഴിഞ്ഞ വർഷത്തെ ഇന്ത്യൻ ഹജ്ജ് ക്വാട്ടയായിരുന്ന രണ്ട് ലക്ഷം തീർഥാടകർ എന്നത് തന്നെയായിരിക്കും 2020 ലും തുടരുക .
ഇന്ത്യയിൽ നിന്നുള്ള ഹാജിമാർക്കുള്ള സേവനങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കുമെന്ന് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു.
അതേ സമയം കണ്ണൂരിൽ പുതിയ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് ഇപ്പോൾ പരിഗണനയിലില്ലെന്നും മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. ജിദ്ദയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നേരത്തെ ജിദ്ദയിലെത്തിയ നഖ്‌വിയെ ഇന്ത്യൻ അംബാസഡറും കോൺസുൽ ജനറലും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa