ഖത്തർ അമീറിന് സൽമാൻ രാജാവിന്റെ ക്ഷണം;ഗൾഫ് മേഖലയിലെ കാർമേഘങ്ങൾ നീങ്ങുന്നുവോ ?
റിയാദ്, ദോഹ : ഡിസംബർ 10 ന് റിയാദിൽ വെച്ച് നടക്കുന്ന ജി സി സി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ക്ഷണിച്ചത് ഏറെ പ്രാധാന്യം അർഹിക്കുന്നു.
ജിസിസി സെക്രട്ടറി ജനറൽ അബ്ദുൽലതീഫ് അൽ സയാനി ഖത്തർ അമീറിനുള്ള സല്മാൻ രാജാവിന്റെ കത്ത് ഖത്തർ വിദേശകാര്യ മന്ത്രിക്ക് കൈമാറുകയായിരുന്നു.
സല്മാൻ രാജാവിൻ്റെ ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ റിയാദിലെ ഉച്ചകോടിയിൽ പങ്കെടുത്താൽ അത് മേഖലയിലെ നിലവിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഏറെ സഹായകരമാകുമെന്നത് തീർച്ചയാണ് .
നിലവിൽ ഖത്തറിൽ നടക്കുന്ന ഗൾഫ് കപ്പ് ഫുടബോൾ മത്സരങ്ങളിൽ സൗദി അറേബ്യയും യു എ ഇയും ബഹ്രൈനും അടക്കമുള്ള ഖത്തറുമായി ബന്ധം വിച്ഛേദിച്ച രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ് . ഇത് മേഖലയിലെ മഞ്ഞുരുക്കത്തിൻ്റെ ലക്ഷണങ്ങളായാണു വിലയിരുത്തപ്പെടുന്നത്.
2017 മുതലായിരുന്നു സൗദി, യു എ ഇ , ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറുമായുള്ള എല്ലാ വിധത്തിലുള്ള ബന്ധങ്ങളും വിച്ഛേദിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa