ഗൾഫ് കപ്പിൽ സൗദിയെ തോൽപ്പിച്ച് ബഹ്റൈൻ വീരഗാഥ
ദോഹ: ഖത്തറിൽ നടന്ന ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിൽ സൗദി അറേബ്യയെ മടക്കമില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ച് ബഹ്റൈൻ കപ്പിൽ മുത്തമിട്ടു.
69 ആം മിനിട്ടിൽ മുഹമ്മദ് അൽ റുമൈഹിയായിരുന്നു ബഹ്റൈൻ്റെ വിജയ ഗോൾ നേടിയത്. 65 ശതമാനം ബോൾ പൊസഷനും സൗദിയുടെ അധീനതയിലായ മത്സരത്തിലായിരുന്നു സൗദി പരാജയപ്പെട്ടത്.
ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇരു ടീമുകളിലുമായി 27 ഫൗളുകൾ ആണു കണ്ടത്. 5 പേർക്ക് മഞ്ഞക്കാർഡും ലഭിച്ചു.
ഖത്തറിനെ സെമി ഫൈനലിൽ തോൽപ്പിച്ചാണു സൗദി അറേബ്യ ഫൈനലിൽ എത്തിയത്. സെമിയിൽ ഇറാഖായിരുന്നു ബഹ്റൈൻ്റെ എതിരാളികൾ.
അറബ് മേഖലയിലെ പ്രശനങ്ങൾക്ക് നടുവിലും റിയാദിൽ വെച്ച് നടക്കുന്ന ജി സി സി ഉച്ചകോടിക്കു മുംബായും നടക്കുന്ന ഗൾഫ് കപ്പിൽ ഖത്തറുമായി ഉപരോധം ഏർപ്പെടുത്തിയ 3 ജിസിസി രാജ്യങ്ങളും പങ്കെടുത്തു എന്നത് ഏറെ ശ്രദ്ധേയമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa