Saturday, April 12, 2025
IndiaTop Stories

പൗരത്വ ഭേദഗതി ബിൽ; പ്രതിഷേധം ശക്തം ; യെച്ചൂരിയും കാരാട്ടും ഡി രാജയും അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള രാജ്യ വ്യാപക പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയിലും ബാംഗ്‌ളൂരും അടക്കമുള്ള 10 പ്രമുഖ നഗരങ്ങളിൽ പ്രതിഷേധം കനക്കുകയാണ് .

സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ രാഷ്ട്രീയം മറന്ന് വിവിധ കോണുകളിൽ നിന്നുള്ള ജനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുമിച്ച് കൊണ്ടിരിക്കുകയാണ്.

അതേ സമയം പ്രതിഷേധക്കാരെ വ്യാപകമായി അറസ്റ്റ് ചെയ്ത് നീക്കിക്കൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ വിവിധ സ്ഥലങ്ങളിൽ മൊബൈൽ നെറ്റ് വർക്ക് റദ്ദാക്കിയിരുന്നു.

തലസ്ഥാനത്ത് ഇന്ന് പ്രതിഷേധ പരിപാടികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ല. ചെങ്കോട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് നിരവധി ആളുകളാണ് പ്രതിഷേധിക്കാനായി എത്തിയിരുന്നത്.

ദില്ലിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരുന്നു. സീതാറാം യെച്ചുരി, പ്രകാശ് കാരാട്ട്, ബ്ര്ന്ദ കാരാട്ട്, ഡി രാജ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം അറസ്റ്റിലായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്