നിങ്ങൾ കാറുകൾ വേഗതയിൽ ഓടിക്കുന്നവരാണോ ? എങ്കിൽ സൗദി മുറൂറിൻ്റെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക
റിയാദ്: അതി വേഗതയിൽ കാറുകൾ ഓടിക്കുന്നവർക്ക് സൗദി ട്രാഫിക് വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. മുറൂറിൻ്റെ ഒഫീഷ്യൽ അക്കൗണ്ടിലാണു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
അതി വേഗതയിൽ സംഭവിക്കുന്ന കാറപകടങ്ങൾ വലിയ പരിക്കുകൾക്കു കാരണമാകുമെന്ന മുന്നറിയിപ്പ്നൽകിയ മുറൂർ 120 കി.മി. വേഗതയിൽ ഓടിക്കുന്ന സന്ദർഭത്തിൽ സംഭവിക്കുന്ന അപകടം ഒരു കെട്ടിടത്തിൻ്റെ 15 ആം നിലക്ക് മുകളിൽ നിന്ന് താഴെ വീഴുന്നതിനു സമാനമാണെന്ന് ഓർമ്മപ്പെടുത്തി.
ഒരാൾ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിലാണു കാർ ഓടിക്കുന്നതെങ്കിൽ ആ സമയത്ത് സംഭവിക്കുന്ന അപകടം ഒരു കെട്ടിടത്തിൻ്റെ 6 ആം നിലയിൽ നിന്ന് താഴെ വീഴുന്നതിനു തുല്യമാണ്.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലാണ് ഓടിക്കുന്നതെങ്കിൽ അപ്പോൾ സംഭവിക്കുന്ന അപകടത്തിന്റെ തീവ്രത ഒരു കെട്ടിടത്തിൻ്റെ 3 ആം നിലയിൽ നിന്ന് താഴെ വീഴുന്നതിനു തുല്യമാണ്.
വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നത് അപകടമുണ്ടാകുംബോഴുണ്ടാകുന്ന നാശനഷ്ടങ്ങൾ 50% ശതമാനം കുറക്കും. എത്ര വേഗതിലാണോ നിങ്ങൾ കാർ ഓടിക്കുന്നത് അതിനനുസരിച്ച് അപകട തീവ്രതയും കൂടുമെന്ന് മുന്നറിയിപ്പ്നൽകിയ മുറൂർ സ്വയം അപകടത്തിൽ ചാടരുതെന്നും ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa