ഡോ:അസ്‌ലമിന്റെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃക : സ്‌മൃതികളിൽ അസ്‌ലം
ജിദ്ദ : തിരൂർ മണ്ഡലം ജിദ്ദ കെഎംസിസി ഡോ:മുഹമ്മദ് അസ്‌ലം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു . ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകനും ജിദ്ദ കെഎംസിസി നേതാവുമായിരുന്ന മർഹൂം ഡോ:മുഹമ്മദ് അസ്‌ലം അനുസ്മരണ പരിപാടിയായ ” സ്‌മൃതികളിൽ അസ്‌ലം” ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘടാനം നിർവഹിച്ചു.
ജിദ്ദ ഷറഫിയയിലെ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് യാസിദ് അദ്യക്ഷത വഹിച്ചു . മുസ്തഫാ വാക്കാലൂർ അനുസ്മരണ പ്രഭാഷണം നടത്തി . തൻ്റെ ഹൃസ്വമായ പ്രവാസ ജീവിതത്തിനിടയിലും സ്വജീവിതം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെച്ച അസ്‌ലം എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു .
പാർട്ടിയിലോ സംഘടനയിലോ യാതൊരു വിധ വ്യക്തി താല്പര്യങ്ങൾക്കോ നേട്ടങ്ങൾക്കോ പരിഗണന നൽകാതെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയ വളരെ ആത്മവിശ്വോസം നിറഞ്ഞ പ്രവർത്തന രീതിയായിരുന്നു അസ്‌ലമിൻറെത്. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും അദ്ദേഹം കാത്തുസൂക്ഷിച്ച ഒരുപാട് ഗുണങ്ങളുടെ തുടർച്ച ഉണ്ടാവണമെന്ന് ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഞാൻ പൊതുരംഗത്തേക്ക് സജീവമാകാൻ തീരുമാനിച്ചത് എന്ന് മുസ്തഫ വാക്കാലൂർ കൂട്ടിച്ചേർത്തു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര , മറ്റു ഭാരവാഹികളായ വി പി മുസ്തഫ , ലത്തീഫ് മുസ്‌ലേരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, മലപ്പുറം ജില്ലാ ജിദ്ദ കെഎംസിസി പ്രസിഡന്റ് പി എം എ ഗഫൂർ, വി വി അഷ്‌റഫ് , നാസർ വെളിയംകോട്, മജീദ് പുകയൂർ, ഇല്യാസ് കല്ലിങ്ങൽ , ഉനൈസ് വി പി , പി, കമറുദീൻ , ഉബൈദ് തിരൂർ, ഷൌക്കത്ത് എം പി , ബഷീർ എം സി തുടങ്ങിയർ സംസാരിച്ചു. മുഹമ്മദ് ഷാഫി സ്വഗതവും മുസ്തഫ എം പി നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa