ഇന്ത്യക്കാരനായ കപ്പൽ ജീവനക്കാരനെ സൗദി അതിർത്തി സുരക്ഷാ സേന രക്ഷപെടുത്തി
ജിസാൻ : ചെങ്കടലിൽ വെച്ച് ബോധം നഷ്ടപ്പെട്ട 40 കാരനായ ഇന്ത്യക്കാരൻ കപ്പൽ ജീവനക്കാരനെ സൗദി അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി.
ചെങ്കടലിൽ ജിസാൻ പോർട്ടിൻ്റെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്തിരുന്ന കപ്പലിൽ നിന്നുള്ള സന്ദേശം ലഭിച്ചതിനെത്തുടർന്നായിരുന്നു സൗദി അതിർത്തി സുരക്ഷാ സേന രക്ഷാപ്രവർത്തനത്തിനെത്തിയത്.
ജിബൂത്തിയുടെ പതാകയുള്ള മർകബ് എന്ന കപ്പലിൽ നിന്ന് സഹായത്തിനായുള്ള സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് സൗദി ബോഡർ ഗാർഡ് വാക്താവ് അറിയിച്ചു.
തങ്ങളുടെ കൂടെയുള്ള ജീവനക്കാരൻ്റെ ബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചികിത്സാ സഹായം ആവശ്യമാണെന്നുമായിരുന്നു ജിദ്ദാ നാവിക സുരക്ഷാ കോർഡിനേഷൻ സെൻ്ററിൽ സന്ദേശം ലഭിച്ചത്.
തുടർന്ന് അധികൃതർ എമർജൻസി മെഡിക്കൽ സഹായങ്ങൾ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കപ്പിത്താനു നൽകുകയും ശേഷം ജീവനക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa