Sunday, September 22, 2024
Riyadh

നവോദയ ദശോത്സവം സീസൺ 2; കവി അനിൽ പനച്ചൂരാനും ഗായകൻ കൊല്ലം അഭിജിത്തും പങ്കെടുക്കും.

റിയാദ്: കവി അനിൽ പനച്ചൂരാനും ഗായകൻ കൊല്ലം അഭിജിത്തും നവോദയ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ റിയാദിലെത്തുന്നു.

നവോദയയുടെ പത്താം വാർഷികാഘോഷമായ ദശോത്സവം സീസൺ 2-ൽ പെങ്കെടുക്കാനാണ് പ്രമുഖ കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാനും പിന്നണി ഗായകൻ കൊല്ലം അഭിജിത്തും റിയാദിലെത്തുന്നത്.

സാംസ്കാരിക സമ്മേളനവും ഗാനമേളയും മറ്റുകലാപരിപാടികളുമായി ഫെബ്രുവരി 14  വെള്ളിയാഴ്ച്ച റിയാദ് എക്സിറ്റ്-18 ലെ നോഫാ ആഡിറ്റോറിയത്തിൽ  വൈകിട്ട് 4 മണിമുതൽ  പരിപാടി അരങ്ങേറും. പ്രവേശനം സൗജന്യമാണ്.  

പനച്ചൂരാൻ പങ്കെടുക്കുന്ന “കാവ്യസന്ധ്യ”  എന്ന പരിപാടി ശനിയാഴ്ച രാത്രി 8 മണിക്ക് ബത്തയിലെ അപ്പോളോ ഡിമോറോ ഹോട്ടലിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0508898691 / 0503433781 ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q