Wednesday, November 27, 2024
GCC

ആം ആദ്മി വിജയം ആഘോഷമാക്കി ആവാസ് സൗദി അറേബ്യ

റിയാദ്: രാജ്യതലസ്ഥാനത്തെ കെജരീവാള്‍ തരംഗം കേവലം ഡല്‍ഹിയിലൊതുങ്ങുന്നതല്ലെന്നും ഇന്ത്യന്‍ ജനതയുടെ മൊത്തം വികാരമുള്‍ക്കൊള്ളുന്ന വിജയമാണിതെന്നും ആം ആദ്മി വെല്‍ഫെയര്‍ അസോസിയേഷന്‍ സൗദി അറേബ്യ ( ആവാസ് ) അഭിപ്രായപ്പെട്ടു.

ജനക്ഷേമത്തിലൂന്നിയ ബദൽ രാഷ്ട്രീയമാണ് ആം ആദ്മി പാർട്ടി മുന്നോട്ട് വെക്കുന്നത്. പൗരത്വ ബില്ലടക്കമുള്ള വിഷയങ്ങളില്‍ രാജ്യം കടുത്ത നിരാശയിലൂടെ കടന്ന് പോകുമ്പോള്‍ ഭാരതീയമനസ്സ് വര്‍ഗീയതക്ക് കീഴ്പെടില്ലെന്നും  “വികസനം വാഴും” വര്‍ഗീയത വീഴുമെന്ന ഉറച്ച സന്ദേശമാണ് കെജരീവാള്‍ ഡല്‍ഹിയില്‍ നല്‍കുന്നത്.

ഇത് മതനിരപേക്ഷ ജനാധിപത്യ കക്ഷികള്‍ക്ക് വലിയ പ്രതീക്ഷയാണ്. ആവാസ് റിയാദിലും ജിദ്ദയിലും ദമ്മാമിലും കടകള്‍, പൊതു നിരത്തുകള്‍, ഹോസ്പിറ്റലുകളിലടക്കം ലഡ്ഡു, മിഠായി വിതരണം നടത്തി വലിയ വിജയാഹ്ലാദ പരിപാടികളോടെയാണ് ജനഹിതത്തെ വരവേറ്റത് . 

രാഗവ് ചദ്ദ, അതിഷി മര്‍ലിന്‍ അടക്കമുള്ള ഒട്ടനവധി വിദ്യാസമ്പന്നരായവര്‍ ജനപ്രതിനിധികളായെത്തുന്നുവെന്നത് ഡല്‍ഹിക്ക് തുടര്‍ന്നും ഉണര്‍വ്വേകുമെന്നും വക്താക്കള്‍ പറഞ്ഞു.

14 ന് വെള്ളിയാഴ്ച റിയാദിലെ ബത്തയില്‍ വിക്ടറി ഡേ കൊണ്ടാടുമെന്നും, ഇതുവരെ ഡൽഹിയിൽ നടപ്പാക്കിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ബുക്ക് ലറ്റ് പ്രവാസികൾക്കിടയിൽ എത്തിക്കുമെന്നും, ആം ആദ്മി രാഷ്ട്രീയം ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും വേരോടിക്കുവാൻ പ്രവാസികൾക്കിടയിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും  ആവാസ് പ്രതിനിധികൾ അറിയിച്ചു.

റിയാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ അസീസ് മാവൂര്‍, സെക്രട്ടറി ഇല്ല്യാസ് പാണ്ടിക്കാട്, ഫൗണ്ടർ അസീസ് കടലുണ്ടി, മുൻ കൺവീനർ  മന്‍സൂര്‍ വേങ്ങര, ജോയിന്റ് കൺവീനർ പോള്‍ വര്‍ഗീസ്, ട്രഷറർ അരുൺ റാം, ഐ ടി കോഓർഡിനേറ്റർ ശിഹാബ് അരീക്കാട്, ടി കെ സി അഷ്റഫ്  എന്നിവര്‍ സംബന്ധിച്ചു. 

ആഘോഷ പരിപാടികള്‍ക്ക് മജീദ് തിരൂര്‍, ജലീല്‍ വള്ളിക്കുന്ന്, ഷബീര്‍ കൊടക്കാട്, രവി റഫി, ഷരീഫ്ഷ, ഹംസ പൂക്കാട്ടിൽ എന്നിവർ നേത്യത്വം നല്‍കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa