ചൈന സന്ദർശിച്ച വിദേശികൾക്ക് ബഹ്രൈനിലേക്ക് വിലക്ക്
മനാമ: ചൈന സന്ദർശിച്ച വിദേശികൾക്ക് ബഹ്രൈനിലേക്ക് വിലക്കേർപ്പെടുത്തി അധികൃതർ ഉത്തരവിട്ടു. ബഹ്രൈനിലെത്തുന്നതിനു മുംബ് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ചൈന സന്ദർശിച്ച വിദേശികൾക്കാണു വിലക്ക്.
അതേ സമയം ബഹ്രൈനി പൗരന്മാർക്കും ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ബഹ്രൈനിലെ താമസക്കാരായ വിദേശികൾക്കും വിലക്ക് ഉണ്ടാകില്ല. എങ്കിലും കഴിഞ്ഞ 14 ദിവസങ്ങൾക്കുള്ളിൽ ബഹ്രൈൻ സന്ദർശിച്ചവരാണെങ്കിൽ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച ആരോഗ്യ പരിശോധനക്ക് വിധേയരാകണം.
കൊറോണ വൈറസ് ബാധിച്ച പ്രദേശങ്ങളുമായി ബന്ധപ്പെടുന്നതിൽ നിന്ന് എല്ലാ പൗരന്മാരും വിട്ട് നിൽക്കണമെന്നും അധികൃതർ പ്രത്യേകം ഓർമ്മിപ്പിച്ചു.
നേരത്തെ ചൈനയിലേക്കുള്ള യാത്രയിൽ നിന്ന് സൗദി അറേബ്യയും രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.
വിലക്ക് ലംഘിച്ച് ചൈനയിൽ പോകുന്ന വിദേശികൾക്ക് പിന്നീട് സൗദിയിലേക്ക് പ്രവേശന വിലക്കും സ്വദേശികൾക്ക് നിയമ നടപടിയും നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa