Saturday, April 19, 2025
Saudi ArabiaTop Stories

സൗദി യുവതിക്ക് ഒരൊറ്റ പ്രസവത്തിൽ നാലു കുട്ടികൾ

ദമാം: ഇരുപത്തിയെട്ട് വയസ്സുള്ള സൗദി യുവതിക്ക് ഒരൊറ്റ പ്രസവത്തിൽ തന്നെ നാലു കുട്ടികൾ. ദമാമിലെ മാതൃ-ശിഷു ആശുപത്രിയിലാണു പ്രസവം നടന്നത്.

മൂന്ന് ആൺകുട്ടികളെയും ഒരു പെൺകുട്ടിയെയുമാണു യുവതിക്ക് ലഭിച്ചിട്ടുള്ളത്. സിസേറിയൻ വഴിയാണു കുട്ടികളെ പുറത്തെടുത്തത്.

കുട്ടികളും മാതാവും സുഖമായി കഴിയുന്നു. 34 ആഴ്ചയും 6 ദിവസവുമായിരുന്നു യുവതി ഗർഭം ധരിച്ചിരുന്ന കാലയളവെന്ന് ആശുപത്രി എക്സിക്യുട്ടീവ് ഡയറക്റ്റർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്