Saturday, September 21, 2024
Jeddah

അബ്ഹൂർ സൂപ്പർ കിംഗ്‌സ് ചാമ്പ്യൻമാർ

ജിദ്ദ : മദീന റഹേലി റോക്ക് സ്റ്റാർ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച റഹേലി നോക്കൗട്ട് ടൂർണമെന്റ് സീസൺ രണ്ടിൽ ഗോൾഡ് സ്റ്റാർ ഹയ്യ സാമിറിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ടീം ഒഎസ്കെ അബ്ഹൂർ സൂപ്പർ കിംഗ്‌സ് ചാമ്പ്യൻമാരായി.

ഒ എസ് കെ താരം റിയാസ് മാൻ ഓഫ് ദി മാച്ച്,  മാൻ ഓഫ് ദി സിരീസ് പട്ടങ്ങൾ കരസ്ഥമാക്കി .

മികച്ച ബാറ്റ്സ്മാൻ ഗോൾഡൻ സ്റ്റാർ താരം സദ്ദാം , മികച്ച ബൗളർ ഒ എസ് കെ താരം കുഞാവ എന്നിവരെ തെരഞ്ഞെടുത്തു.

വിജയികൾക്ക് റോക്ക് സ്റ്റാർ ജിദ്ദ ഭാരവാഹികളായ കരീം കണ്ണൂർ , ഫിറോസ് പട്ടാമ്പി , മുഹമ്മദ് അലി കാസർകോട് , ആഷിഖ് പാലക്കാട് എന്നിവർ ട്രോഫികൾ നൽകി. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q