Saturday, April 12, 2025
Jeddah

കോഴിക്കോട് ശഹീൻ ബാഗിന് ഐക്യദാർഢ്യം

ജിദ്ദ :  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി കോഴിക്കോട് നടത്തുന്ന ഷാഹിൻ ബാഗ് സ്‌ക്വയർ സമരത്തിന് ജിദ്ദ താഴേക്കോട് പഞ്ചായത്ത് കെ.എം.സി.സി ഐക്യദാർഢ്യ സംഗമം നടത്തി.

 ” അവഗണിക്കപ്പെടുന്ന അവകാശങ്ങൾ ” എന്ന വിഷയത്തിൽ കെ.എം.സി.സി ദേശീയ സമിതി അംഗം നാസർ വെളിയങ്കോട് മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫിറ്റ് ജിദ്ദ വിഷൻ ഡയറക്ടർ മുസ്തഫ വാക്കാലൂരിന് യാത്രയയപ്പു നൽകി.

കെ.എം.സി.സി ദേശീയ സമിതി അംഗം നാസർ എടവനക്കാട് , മുസ്ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ മണ്ഡലം മുൻ പ്രസിഡന്റ് സുൾഫിക്കർ അലി , കെ.എം.സി. സി പെരിന്തൽമണ്ണ മണ്ഡലം സെക്രട്ടറി അഷറഫ് താഴേക്കോട് , നജീബ് കട്ടുപ്പാറ ,  മുസ്തഫ കോഴിശ്ശേരി , റഷീദ് കിഴിശ്ശേരി , ശിഹാബ് തങ്ങൾ പെയിൻ ആൻഡ് പാലിയേറ്റിവ് ചെയർമാൻ അലി പിലാക്കൽ , ബാപ്പുട്ടി പുളിക്കാടൻ എന്നിവർ സംസാരിച്ചു . മുസ്തഫ വാക്കാലൂർ മറുപടി പ്രസംഗം നടത്തി. 

രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ പോവുന്ന ഫിറ്റ് ജിദ്ദ വിഷൻ ഡയറക്ടർ മുസ്തഫാ വാക്കാലൂരിന് താഴേക്കോട് പഞ്ചായത്ത് കെ.എം.സി.സി ഉപഹാരം ഹാഷിം നാലകത്ത് കൈമാറുന്നു.


കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് ഇല്ല്യാസ് കല്ലിങ്ങൽ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്തു .

നാലകത്ത് ഹാഷിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ദുൾറഹ്മാൻ .എ.പി ഖിറാഅത്ത്നടത്തി. അഫ്‌സൽബാബു.എം.ടി. സ്വാഗതവും, നാസർ തവളെങ്ങൽ നന്ദിയും രേഖപ്പെടുത്തി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa