കരുവാരകുണ്ട് സ്വദേശി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു.
ജിദ്ധ: മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ജിദ്ദയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കരുവാരകുണ്ട് ഇരിങ്ങാട്ടിരി പടിപ്പുര വീട്ടിൽ മുഹമ്മദിന്റെ മകൻ ജുനൈസ് (24) ആണ് ജിദ്ദയിലെ ബവാദി സൂഖിനു സമീപത്തെ താമസ സ്ഥലത്തെ ബാത്‌റൂമിൽ കുഴഞ്ഞുവീണ് മരിച്ചത്.
ജിദ്ദയിലെ ഒരു പിസ കടയിലെ ജീവനക്കാരനായിരുന്ന ജുനൈസ് രണ്ടു വർഷം മുൻപാണ് സൗദിയിലെത്തിയത്. ദമാമിലുള്ള സഹോദരൻ ജുനൈദ് മരണ വിവരമറിഞ്ഞ് ജിദ്ദയിലേക്ക് തിരിച്ചിട്ടുണ്ട്.
മാതാവ് സഫിയ, മറ്റു സഹോദരങ്ങൾ: ജുറൈജ്, നിമിഷ. നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിന് കെ.എം.സി.സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa