Saturday, April 5, 2025
Jeddah

പെരിന്തൽമണ്ണ മണ്ഡലം കെ എം സി സിക്ക്‌ പുതിയ നേതൃത്വം

ജിദ്ദ : പെരിന്തൽമണ്ണ മണ്ഡലം കെ എം സി സി ഭാരവാഹി തിരഞെടുപ്പ്, പുതിയ പ്രസിഡണ്ടായി മുഹമ്മദാലി ടി എൻ പുരത്തിനേയും , ജനറൽ സെക്രട്ടറിയായി അഷറഫ്  താഴേക്കോടിനേയും വെള്ളിയാഴ്ച്ച ശറഫിയ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ ചേർന്ന മണ്ഡലം കൗൺസിലർമാരുടെ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.


മലപ്പുറം ജില്ലാ കെ എം സി സി ഭാരവാഹികളായ ഇല്ല്യാസ് കല്ലിങ്ങൽ, ജലീൽ തേഞ്ഞിപ്പലം എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ  നിയന്ത്രിച്ചു.

മുസ്ഥഫ കോഴിശ്ശേരി ,അബു കട്ടുപ്പാറ, ബാബു മണ്ണാർമല, നജീബ് കട്ടുപ്പാറ, ബാപ്പുട്ടി പുളിക്കാടൻ, മുഹമ്മദാലി ടി എൻപുരം, ഹാഷിം നാലകത്ത്, ശംസുപാറൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.

അഷറഫ് താഴേക്കോട്  സ്വാഗതവും, ട്രഷറർ റഷീദ് കീഴിശ്ശേരി നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa