Sunday, September 22, 2024
Top StoriesU A E

പരസ്യം പതിച്ചാൽ കനത്ത പിഴയും നാട് കടത്തലും

അനധികൃത പരസ്യങ്ങൾ പതിക്കുന്നവർക്ക് കനത്ത പിഴയും നാട് കടത്തലും 

ദുബായ് : തെരുവുകളിൽ അനുവാദമില്ലാതെ പരസ്യം പതിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.  പരസ്യം പതിക്കുന്നവർ മാത്രമല്ല പരസ്യത്തിൽ പരാമർശിക്കപ്പെടുന്ന നമ്പറുകളുടെ ഉടമക്കും നിയമലംഘനങ്ങൾക്കുള്ള പിടി വീഴും. വിദേശികൾ ആണെങ്കിൽ നാടുകടത്തുന്നതടക്കമുള്ള ശിക്ഷകളായിരിക്കും ലഭിക്കുക. 

വഴിയോരങ്ങളിൽ ബെഡ് സ്‌പേസ്, റൂം വാടകക്ക് പോലുള്ള നോട്ടീസ് പതിക്കുന്നത് പ്രവാസികൾക്കിടയിൽ സർവ്വ സാധാരണമാണ്.  ഇത് ഇനിമുതൽ 4000 ദിർഹം പിഴലഭിക്കുന്ന കുറ്റകൃത്യമാണ്. മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാത്ത ഏത് തരം പരസ്യം പതിക്കുന്നതും വിതരണം ചെയ്യുന്നവരും പിടിക്കപ്പെടും.

അനുമതിയില്ലാതെ സ്പാ, മസാജ് സെന്ററുകൾ എന്നിവയുടെ പരസ്യം വിതരണം ചെയ്യുന്നവർ, കാർഡ് വിതരണം ചെയ്യുന്നവർ എന്നിവരെ നിരീക്ഷിക്കാൻ അൻപത് പരിശോധകർ ചുമതലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങൾ 901, 993എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

ദുബായിൽ മുപ്പതിനായിരം ദിർഹം വരെയാണ് പിഴ. ദുബായിൽ സാമ്പത്തിക മന്ത്രാലയം, ആർ ടി എ, ഫ്രീ സോൺ, നഗരസഭ, സിവിൽ ഏവിയേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് അനുമതി ലഭിക്കുന്ന ഇടങ്ങളിൽ മാത്രമാണ് പരസ്യങ്ങൾ അനുവദിക്കുക.

ചരിത്ര പൈതൃക മേഖലകൾ, പാർപ്പിടങ്ങൾ, മരങ്ങൾ, കെട്ടിടത്തിന്റെ ബാൽക്കണികൾ, ട്രാഫിക് ഫലകങ്ങൾ, ആരാധനാലയ പരിസരങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സൈനിക താവളങ്ങൾ, നിരോധിത മേഖലകൾ എന്നിവിടങ്ങളിൽ പരസ്യങ്ങൾക്ക് കർശന വിലക്കുണ്ട്.

വിലക്ക് ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ ആയിരം മുതൽ പതിനയ്യായിരം വരെയായിരിക്കും പിഴ. ആവർത്തിച്ചാൽ മുപ്പതിനായിരം വരെ പിഴ ഈടാക്കുകയും പെർമിറ്റ്‌ റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികളും കൈക്കൊള്ളും. പരസ്യങ്ങൾ നീക്കാനുള്ള ചിലവും നിയമലംഘകർ തന്നെ ഒടുക്കേണ്ടിവരും. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q