Sunday, November 24, 2024
Saudi ArabiaTop Stories

ബിനാമി തടയൽ ലക്ഷ്യം;സൗദിയിൽ ഏപ്രിൽ മുതൽ ഈ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം നിർബന്ധം

റിയാദ്: ഈ വരുന്ന ഏപ്രിൽ മുതൽ മൂന്ന് മേഖലകളിൽ കസ്റ്റമേഴ്സിനു ഇലക്ടോണിക് പേയ്മെൻ്റ് സംവിധാനം ഒരുക്കിയിരിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ബാർബർ ഷോപ്പുകൾ, വിമൻസ് ബ്യൂട്ടി പാർലറുകൾ, ലോൺട്രികൾ തുടങ്ങിയവയിലാണു ഇലക്ട്രോണിക് പേയ്മെൻ്റ് നിർബന്ധമാക്കിയിട്ടുള്ളത്.

ബിനാമികളെ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടമെന്ന നിലയിലാണു മൂന്ന് മേഖലകളിൽ ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം നിർബന്ധമാക്കിയിരിക്കുന്നത്.

നേരത്തെ വർക്ക്ഷോപ്പുകളിലും ഓട്ടോമൊബൈലുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം ഒരുക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു.

ഈ വർഷം ആഗസ്ത് 25 ആകുംബോഴേക്കും സൗദിയിലെ മുഴുവൻ വാണിജ്യ ഇടപാട് കേന്ദ്രങ്ങളിലും ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം ഒരുക്കുന്നതിനാണു അധികൃതരുടെ നീക്കം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്