Sunday, April 20, 2025
Jeddah

ജിദ്ദയിൽ വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ്

ജിദ്ദ : ജിദ്ദയിലെ സഫാ- ശാക്കിരീൻ ഏരിയയിലെ മലയാളി കൂട്ടായ്മയായ സാസ്ക് കൂട്ടായ്മയും, അൽറയാൻ ഹോസ്പിറ്റലും സംയുക്തമായി നോവൽ സ്കൂളിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഈ വരുന്ന മാർച്ച്‌ 6 വെള്ളിയാഴ്ച രാവിലെ 9മണിമുതൽ വൈകിട്ട്‌ 3മണിവരെ ക്യാമ്പ് നടക്കുക.

ജിദ്ദയിലെ തഹ്‌ലിയ റോഡിൽ ജെരീർ മാളിന് പുറകുവശത്തുള്ള നോവൽ സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.

മെഡിക്കൽ ചെക്കപ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസും, ഡോക്ടറുടെ സേവനവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
കുഞ്ഞാലി :0556808183, സലീം : 050 600 8898, അഷ്‌റഫ്‌ 0530861364

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa