Saturday, November 23, 2024
Jeddah

ഉമർ മധുവായിയെ മാപ്പിള കല അക്കാദമി ആദരിച്ചു

ജിദ്ദ: ഹൃസ്വ സന്ദർശനത്തിന് ജിദ്ദയിലെത്തിയ മാപ്പിള  കവിയും രചയിതാവും ഗ്രന്ഥകാരനുമായ ഉമർ മധുവായിയെ കേരള മാപ്പിള കല അക്കാദമി ജിദ്ദ ചാപ്റ്റർ ആദരിച്ചു.

അദ്ദേഹത്തിനുള്ള ഉപഹാരം എം.സി ഖമറുദ്ധീൻ എം.എൽ എ നൽകി.പ്രസിഡണ്ട് കെ.എൻ എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. 

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയായ ഉമർ മധുവായി ധാരാളം മാപ്പിള പാട്ടുകളും കവിതകളും രചിച്ചിട്ടുണ്ട്. നിരവധി ചരിത്ര, നോവൽ രചനകളും അദ്ദേഹത്തിൻ്റെതായുണ്ട്.

പ്രവാചകൻ  ഇബ്റാഹിം നബിയുടെ ജീവിത ചരിത്രം ഇതിവൃത്തമാക്കിയുള്ള മാപ്പിളപ്പാട്ട് കാവ്യം, കൊണ്ടോട്ടിയുടെ വേരുകൾ, വഴിയടയാളങ്ങൾ (നോവൽ ) കൊണ്ടോട്ടി ശാഹ് തങ്ങൾ ജീവചരിത്രം തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രധാന കൃതികളാണ്. 

മുഷ്താഖ് മധുവായി സ്വാഗതവും , ഹസ്സൻ യമഹ നന്ദിയും പറഞ്ഞു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa