സൗദിയിലെ സ്ഥാപനങ്ങൾക്ക് അപേക്ഷിച്ചാലുടൻ വിസ ലഭിക്കുന്ന പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
റിയാദ്: സൗദിയിലെ തുടക്കക്കാരായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവവിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ ഇൻസ്റ്റൻ്റ് വിസ സർവീസ് പദ്ധതി മന്ത്രി എഞ്ചിനീയർ അഹമദ് അൽ രാജ്ഹി ഉദ്ഘാടനം ചെയ്തു.
www.qiwa.sa എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നതോടെ പുതിയ സ്ഥാപനങ്ങൾക്ക് വിസകൾ നൽകപ്പെടുന്ന പദ്ധതിയാണു മന്ത്രി എഞ്ചിനീയർ അഹംദ് അൽ റാജ്ഹി ഉദ്ഘാടനം ചെയ്തത്.
ഇങ്ങനെ വിസ അനുവദിക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് ആദ്യത്തെ ഒരു വർഷം നിതാഖാത്തോ സൗദി വത്ക്കരണമോ ഒന്നും ബാധകമാകില്ല. എന്നാൽ ഒരു വർഷം കഴിയുന്നതോടെ സൗദി വത്ക്കരണവും നിതാഖാത്ത് നിയമങ്ങളുമെല്ലാം പാലിക്കണം.
പ്രത്യേക പേപ്പർ വർക്കുകളോ മന്ത്രാലയ ഓഫീസുകളെ സമീപിക്കുകയോ ചെയ്യാതെ തന്നെ വളരെ ഈസിയായി ഇൻസ്റ്റൻ്റ് വിസകൾ ലഭ്യമാകും. സ്ഥാപനങ്ങളെ പുതിയ വിസകൾക്ക് അപേക്ഷിക്കുന്നതിനു ഇത് പ്രേരിപ്പിച്ചേക്കും എന്ന് കരുതപ്പെടുന്നു.
ചുരുങ്ങിയത് ആറു മാസങ്ങൾക്ക് മുംബെങ്കിലും ആരംഭിച്ച സ്ഥാപനങ്ങൾക്കായിരിക്കും വിസ ലഭ്യമാക്കുക. സൗദി യുവാക്കൾക്ക് പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും മറ്റും പുതിയ സംവിധാനം സഹായകരമാകും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa