സാക്കിരീൻ കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ: അൽറയാൻ പോളിക്ലീനിക്കും നോവൽ ഇൻറർ നാഷണൽ സ്കൂളും സഹകരിച്ച് മെഡിക്കൽ ബോധവൽക്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും നടത്തി.
ജിദ്ദയിലെ ഹയ്അൽസഫയിൽ ഒരു വർഷം മുമ്പ് രൂപം കൊണ്ട് നിരവധി സാമൂഹിക പ്രവർത്തനങ്ങളുടെ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സാസ്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് നോവൽ ഇൻറർ നാഷണൽ സ്കൂളിൽ വെച്ച് ജനശ്രദ്ധ നേടിയ പരിപാടി നടന്നത്.
അൽ റയാൻ ceo ശുഹൈബ് ഉൽഘാടനം നിർവഹിച്ചു. നോവൽ സ്കൂൾ പ്രിൻസിപ്പാൾ മുഹമമദ് ഷഫീക് അദ്യക്ഷതവഹിച്ച ചടങ്ങിൽ ജിദ്ദയിലെ മീഡിയ ഫോറം കമ്മിറ്റി അംഗം കബീർ കൊണ്ടോട്ടി ,അൽ റയാനിലെ ഡോക്ടർ സഫ്ന താലിസ്സ് എന്നിവർ ആരോഗ്യ ക്ലാസെടുത്ത് സംസാരിച്ചു.
Dr അൻവറുദ്ദീൻ (അൽറയാൻ )ജോർജ് സർ നോവൽസ്കൂൾ , KT ജുനൈസ് (നിയോ ജിദ്ദ സെക്രട്ടറി), ഫറൂഖ് (അൽറയാൻ ), ഇസ്ഹാഖ് അൽറയാൻ, ഇബ്രാഹിം ഷംനാദ് എന്നിവർ ആശംസ അർപ്പിച്ചു.
സാസ്ക് പ്രസിഡൻറ് കുഞ്ഞാലി പോത്തുകല്ല് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ അഷ്‌റഫ് വയനാട് നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa