Tuesday, September 24, 2024
QatarTop Stories

അമീറിന്റെ കാരുണ്യം; ഇളവുകളിൽ മനം നിറഞ്ഞ് ഖത്തർ പ്രവാസികൾ

വെബ്‌ഡെസ്‌ക്: കൊറോണ തളർത്തിയ ജനങ്ങൾക്ക് ഉത്തേജനമേകി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. 7500 കോടി റിയാലിന്റെ ആനുകൂല്യങ്ങളാണ് സ്വകാര്യ മേഖലയിൽ ഖത്തർ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോട്ടലുകളും റെസ്റ്റോറന്റുകളും ചെറുകിട ഭക്ഷണ ശാലകളും സിനിമാ തിയേറ്ററുകൾ, കഫേകൾ തുടങ്ങി ചെറുകിട മേഖലകൾ മുഴുവൻ അടച്ചതോടെ വരുമാനം നിലച്ചവർക്ക് ആശ്വാസമാകുകയാണ് സർക്കാർ ഇളവുകൾ.

വരുമാനം ഇല്ലാത്ത അവസ്ഥയിൽ ബാങ്ക് വായ്പകളും കെട്ടിട വാടകകളും തിരിച്ചടക്കുന്നതെങ്ങനെ എന്ന പ്രവാസികളടക്കമുള്ളവരുടെ ആശങ്കകൾക്കിടെയാണ് അമീറിന്റെ പ്രഖ്യാപനം.

സ്വകാര്യ മേഖലാ ബാങ്ക് വായ്പകൾ തിരിച്ചടവുകൾക്ക് ആറു മാസത്തെ സമയം നൽകിയത് പ്രധാന തീരുമാനമാണ്. സ്വകാര്യ മേഖലക്ക് 75 ബില്യൻ ഖത്തർ റിയാലിന്റെ സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഖത്തർ ഡവലപ്മെന്റ് ബാങ്കിൽ നിന്ന് വായ്പയെടുത്ത പ്രവാസികളടക്കമുള്ളവർക്കും തിരിച്ചടവിനു ആറുമാസത്തെ സാവകാശം ലഭിച്ചു.

വിനോദ സഞ്ചാര മേഖല, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, റീട്ടയിൽ, വാടകക്കാർ, ലോജിസ്റ്റിക്, എന്നീ മേഖലകൾക്ക് ആറു മാസത്തേക്ക് വെള്ളം , വൈദ്യുതി എന്നിവ സൗജന്യമായിരിക്കും.

ലോജിസ്റ്റിക് മേഖലക്കും ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും ആറു മാസം വാടക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

നികുതി ഇളവുകളും മറ്റൊരു ആകർഷണമാണ്. ഇതും പ്രവാസികൾക്കടക്കം ഗുണം ചെയ്യുന്ന പ്രഖ്യാപനമാണ്. മെഡിക്കൾ സാമഗ്രികൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവക്ക് ആറു മാസത്തേക്കാണ് കസ്റ്റംസ് നികുതി ഇളവുകൾ നൽകിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q