ഇന്ത്യയിൽ നിന്നെത്തിയ സ്വദേശിയടക്കം പുതുതായി വൈറസ് ബാധിച്ച 38 പേർ സൗദിയിലെ 5 ഏരിയകളിലായി ഐസൊലേഷനിൽ
ജിദ്ദ: ഇന്ത്യയിൽ നിന്ന് സൗദിയിൽ മടങ്ങിയെത്തിയ സ്വദേശിയടക്കം പുതിയ 38 കൊറോണ കേസുകൾ കൂടി സൗദിയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 171 ആയി.
പുതുതായി ബാധിച്ചവരിൽ ജിദ്ദയിൽ ഐസൊലേഷനിലുള്ളവരിൽ നേരത്തെ കൊറോണ ബാധിച്ചയാളുമായി ബന്ധപ്പെട്ട ഒരു സൗദി പൗരനും ജർമ്മനിയിൽ നിന്ന് തിരിച്ചെത്തിയ മറ്റൊരു സൗദി പൗരനും ബ്രിട്ടണിൽ നിന്ന് സൗദിയിലെത്തിയ ഒരു ജോർദ്ദാനിയൻ പൗരനുമാണുള്ളത്.
മക്കയിൽ ഐസൊലേഷനിലുള്ളവരിൽ ഈജിപ്തിൽ നിന്നെത്തിയ ഈജിപ്ഷ്യൻ യുവതിയും യുവാവും തുർക്കിയിൽ നിന്നെത്തിയ ഒരു തുർക്കി യുവതിയും ഉൾപ്പെടുന്നു.
ഖതീഫിൽ ഐസൊലേഷനിലുള്ളവരിൽ ഇറാഖിൽ നിന്നെത്തിയ 6 സൗദി പൗരന്മാരും ഇറ്റലിയിൽ നിന്നെത്തിയ ഒരു സൗദി പൗരനും നേരത്തെ വൈറസ് ബാധിച്ചയാളുമായി ബന്ധപ്പെട്ട ഒരാളും മറ്റു രണ്ട് സൗദി പൗരന്മാരുമാണുള്ളത്.
ദഹ്റാനിൽ ഐസൊലേഷനിൽ മൂന്ന് പേരാണുള്ളത്. അതിൽ ഒരാൾ സ്പെയിനിൽ നിന്ന് വന്ന സൗദി പൗരനും, മറ്റു രണ്ട് പേർ നേരത്തെ കൊറോണ ബാധിച്ചവരുമായി ഇടപഴകിയവരുമാണ്.
റിയാദിൽ ഐസൊലേഷനിലുള്ളവർ 13 പേരാണുള്ളത്. ഇതിൽ ഇന്ത്യ, ബ്രിട്ടൺ, തുർക്കി, ജോർദ്ദാൻ, ഒമാൻ, സ്വിറ്റ്സർലാൻ്റ്, ആസ്ത്രിയ എന്നീ രാജ്യങ്ങളിൽ നിന്ന് വന്ന സൗദി പൗരന്മാരും സ്പെയിനിൽ നിന്ന് വന്ന ജോർദ്ദാൻ പൗരനും, 3 സൗദി പൗരന്മാരും, നേരത്തെ വൈറസ് ബാധിച്ചവരുമായി ഇടപഴകിയ സൗദിയിൽ ജോലി ചെയ്യുന്ന രണ്ട് ഫിലിപൈനികളും ഉൾപ്പെടുന്നു.
അതേ സമയം ഇത് വരെ കൊറോണ ബാധിച്ചവരിൽ 6 പേർ രോഗ മുക്തി നേടിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്ന് ബന്ധപ്പെട്ടവർ ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa