കുവൈറ്റിൽ പ്രവാസികൾക്കും ലോൺ തിരിച്ചടവിനു 6 മാസം സാവകാശം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം വരുമാനം വഴിമുട്ടിയവർക്ക് പ്രതീക്ഷ പകർന്ന് കുവൈറ്റ് ബാങ്ക് അസോസിയേഷൻ.
വിദേശികളുടെ വായ്പാ മൊറട്ടേറിയം സംബന്ധിച്ച് ഓരോ കേസും പ്രത്യേകം പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ മുൻപ് പ്രസ്താവിച്ചിരുന്നു.
ബാങ്കിങ് അസോസിയേഷന്റെ പ്രഖ്യാപനത്തിന് പിറകെ എല്ലാ ഉപഭോക്താക്കൾക്കും വായ്പാ തിരിച്ചടവിനു ആറുമാസത്തെ സാവകാശം അനുവദിച്ചതായി പ്രമുഖ ബാങ്കുകൾ അറിയിപ്പ് നൽകി.
നിലവിൽ കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്ത് (CBK), നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് (NBK), കുവൈത്ത് ഫിനാൻസ് ഹൌസ് (KFH), അഹ്‍ലി ബാങ്ക് ഓഫ് കുവൈത്ത് (ABK), ഗൾഫ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഇളവ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് കുവൈറ്റി പൗരന്മാരുടെ ബാങ്ക് വായ്പാ തിരിച്ചടവുകൾ സംബന്ധിച്ച് കാലാവധി നീട്ടി നൽകി കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ അറിയിപ്പ് നൽകിയത്. പ്രവാസികളുടെ കേസുകൾ പ്രത്യേകം പ്രത്യേകം പരിഗണിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa