കുവൈറ്റിൽ പുതുതായി 20 കോവിഡ് ബാധിതർ; 9 പേർ ഇന്ത്യക്കാർ
ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കുവൈറ്റിൽ കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 255 ആയി ഉയർന്നു.
രോഗി സമ്പർക്കത്തിലൂടെയാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻപ് രോഗം സ്ഥിരീകരിച്ച മൂന്ന് ഇന്ത്യക്കാരുമായുള്ള സമ്പർക്കത്തിലൂടെയാണ് പുതുതായി കൊറോണ ബാധിച്ച ഒമ്പത് ഇന്ത്യൻ പ്രവാസികൾക്ക് രോഗം പകർന്നിട്ടുള്ളത്.
അവർക്ക് പുറമെ 3 ബംഗ്ലാദേശ് പൗരന്മാർക്കും ഒരു കുവൈത്ത് പൗരനും കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് ബാധയേറ്റത്. കൂടാതെ ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ ആറു കുവൈത്ത് പൗരന്മാർക്കും ഒരു ഫിലിപ്പൈൻസ് പൗരനുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.
ഞായറാഴ്ച പുതുതായി മൂന്ന് പേർ രോഗമുക്തി നേടിയതടക്കം ആകെ 67 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ 188 പേർ ചികിത്സയിലുണ്ട്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 12 ആയി.
പുതുതായി കൊണ്ടുവന്ന സ്വദേശികൾ അടക്കം നിരീക്ഷണ ക്യാമ്പിലുള്ളവരുടെ എണ്ണം 1231 ആയി വർധിച്ചു. 910 പേർ നിരീക്ഷണ കാലഘട്ടം പിന്നിട്ടതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അസ്സനദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa