ഗൾഫിൽ കൊറോണ ഭേദമായവരുടെ എണ്ണം ഏറ്റവും കൂടുതൽ സൗദിയിൽ
ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ കൊറോണ കോവിഡ്19 വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയവരിൽ അധികവും സൗദി അറേബ്യയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സൗദിയിൽ ആകെ കൊറോണ ബാധിച്ച 2932 പേരിൽ ഇതിനകം 631 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 41 പേരാണു മരിച്ചത്.
സൗദിക്ക് പുറമേ ഏറ്റവും കൂടുതൽ പേർക്ക് രോഗം ഭേദമായത് ബഹ്റൈനിലാണ്. ബഹറിനിൽ 823 പേർക്ക് രോഗം ബാധിച്ചപ്പോൾ അതിൽ 477 പേർക്കും അസുഖം ഭേദമായി. 5 മരണമാണു ബഹ്രൈനിൽ റിപ്പോർട്ട് ചെയ്തത്.
യു എ ഇയിൽ 2659 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ അതിൽ 239 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. 12 മരണമാണു യു എ ഇയിൽ ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കുവൈത്തിൽ രോഗമുക്തി നേടിയവരുടെ എണ്ണം 111 ആണ്. ആകെ രോഗബാധിതരുടെ എണ്ണം 855 ആണ് .അതേ സമയം കുവൈത്തിൽ ഒരാൾ മാത്രമാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
ഖത്തറിൽ 2210 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 178 പേർക്ക് രോഗം ഭേദമായി. 6 മരണമാണു ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഒമാനിൽ 419 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ 72 പേർക്ക് അസുഖം ഭേദമായി. രണ്ട് പേരാണു ഒമാനിൽ മരിച്ചത്.
മറ്റു വികസിത രാജ്യങ്ങളിലെ വൈറസ് വ്യാപനവും മരണ സംഖ്യയും മറ്റും തുലനം ചെയ്യുംബോൾ ഗൾഫ് രാജ്യങ്ങളിൽ വൈറസ് വ്യാപനം വളരെ കുറവാണെന്നത് ഏറെ ആശ്വാസം നൽകുന്നുണ്ട്. മാത്രമല്ല കൃത്യ സമയത്ത് ലഭിക്കുന്ന ചികിത്സകൾ രോഗം ഭേദമാകുന്നവരുടെ എണ്ണവും വർധിപ്പിക്കുന്നുണ്ട്.
ആഗോള തലത്തിൽ ഇത് വരെ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നിരിക്കുകയാണ്. അതിൽ 3,31,132 പേർക്ക് അസുഖം ഭേദമായപ്പോൾ 88,565 പേരാണ് മരണപെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa