കോവിഡ് കാലത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ പണം തിരികെ ലഭിക്കും.
കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ എടുത്ത വിമാന ടിക്കറ്റുകളുടെ പണം മുഴുവനായും തിരികെ നൽകണമെന്ന് കേന്ദ്ര നിർദ്ദേശം.
ലോക് ഡൗൺ കാലയളവിൽ ഉണ്ടായ ചില അനിശ്ചിതത്വങ്ങൾക്കിടയിൽ പ്രവാസികൾ നാടണയാൻ എടുത്ത ടിക്കറ്റുകൾ റീഫണ്ട് ചെയ്യാൻ കഴിയുമെന്ന വാർത്ത പ്രവാസികൾക്ക് ആശ്വാസമേകും.
വിമാനകമ്പനികളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ഡൗൺ കാലയളവിലെ ടിക്കറ്റുകൾക്കാണ് പണം തിരികെ ലഭിക്കുക.
ഗുണം ആഭ്യന്തര യാത്രക്കാർക്കും ലഭിക്കും. മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് പണം പൂർണമായും തിരികെ ലഭിക്കുക.
കാൻസലേഷൻ ചാർജ്ജ് ഈടാക്കരുതെന്നും കേന്ദ്ര സർക്കാർ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മുഴുവൻ തുകയും വിമാനകമ്പനികൾ മടക്കി നൽകുന്നത്.
യാത്രക്കാരിൽ നിന്നുള്ള കടുത്ത പ്രതിഷേധമാണ് വ്യോമയാനമന്ത്രി വിഷയത്തിൽ ഇടപെടാൻ കാരണമായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa