ജിദ്ദയിലെ ലേബർ കാംബുകളിലെ തൊഴിലാളികൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു
ജിദ്ദ സൗദിയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ Ncomforts പ്രതിനിധികൾ ജിദ്ദയിലെ വിവിധ ലേബർ കാംബുകൾ സന്ദർശിക്കുകയും കോവിഡ് 19 രോഗ പ്രതിരോധത്തിന്റ ഭാഗമായി ബാധകമാക്കിയ ലോക്ക് ഡൌൺ കാലയളവിൽ പ്രയാസം നേരിടുന്ന തൊഴിലാളികളുമായി പ്രതിനിധി സംഘം ആശയ വിനിമയം നടത്തുകയും ചെയ്തു.
പ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾക്ക് Ncomforts റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് കാപ്പുങ്കൽ ഹോസ്പിറ്റാലിറ്റി മാനേജർ മുഹ്‌സിൻ തയ്യിലിനു കിറ്റുകൾ കൈമാറി. അലി ചോലക്കൽ കാംബുകളിൽ വിതരണത്തിനു നേതൃത്വം നൽകി.
സൗദിയിൽ പ്രയാസം അനുഭവിക്കുന്ന വ്യക്തികളുടെ പ്രയാസങ്ങൾ കണ്ടറിയേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും മുഴുവൻ മനുഷ്യ സ്നേഹികളും ലേബർ കാംബുകളിലും മറ്റും കഴിയുന്ന തൊഴിലാളികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സമയം കണ്ടെത്തണമെന്നും അബ്ദുൽ ലതീഫ് കാപുങ്കൽ ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa