Tuesday, April 29, 2025
Saudi ArabiaTop Stories

സൗദിയിൽ 2,235 പുതിയ കോവിഡ് ബാധിതർ; ഇന്ന് മരിച്ചവരിൽ കൂടുതലും ഇന്ത്യക്കാർ.

റിയാദ്: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 74,795 ആയി. 2,235 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതിൽ 765 കേസുകൾ റിയാദിലാണ്.

4 മലയാളികളടക്കം 9 പേരാണ് കോവിഡ് ബാധിച്ച് ഇന്ന് മരണപ്പെട്ടത്. മലയാളികൾക്ക് പുറമെ 3 ഇന്ത്യക്കാർ കൂടി മരിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 399 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 59 ശതമാനം വിദേശികളും 41 ശതമാനം സ്വദേശിയുമാണ്. 28,728 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 384 പേരുടെ നില ഗുരുതരമാണ്.

45,668 പേർ ഇതുവരെയായി സൗദിയിൽ കോവിഡ് രോഗത്തിൽ നിന്നും മുക്തരായി. 2,148 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചത്. ആകെ രോഗികളിൽ 61 ശതമാനം പേരും രോഗഗമുക്തരായി

18,545 കോവിഡ് പരിശാടനകളാണ് ഇന്ന് നടത്തിയത്. രാജ്യത്ത് ഇതുവരെയായി 722,079 കോവിഡ് ടെസ്റ്റുകൾ നടത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa