ടിക്കറ്റെടുക്കാൻ പണമില്ലാത്ത പ്രവാസികൾക്ക് ആശ്വാസം: എംബസിയിൽ നിന്നും കോൺസുലേറ്റിൽ നിന്നും ടിക്കറ്റുകൾ ലഭ്യമാകും
ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാനുദ്ദേശിക്കുന്ന പ്രവാസികളിൽ ടിക്കറ്റെടുക്കാൻ കഴിവില്ലാത്തവർക്ക് ആശ്വാസമായി ഇന്ത്യാ ഗവണ്മെൻ്റിൻ്റെ അനുകൂല നിലപാട്.
ഗൾഫിലെ ഇന്ത്യൻ എംബസികളിലുള്ള സാമൂഹിക ക്ഷേമ നിധിയിൽ നിന്ന് പ്രവാസികൾക്ക് ടിക്കറ്റ് നൽകുന്നതിനു എതിർപ്പില്ലെന്ന് കേരള ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അസിസ്റ്റൻ്റ് സോളിസ്റ്റർ ജനറൽ വിജയകുമാർ അറിയിക്കുകയായിരുന്നു.
ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലുള്ള സാമൂഹിക ക്ഷേമ നിധി പ്രവാസികളിൽ മടക്ക യാത്ര ഉദ്ദേശിക്കുന്നവർക്ക് ടിക്കറ്റെടുക്കാൻ ഉപയോഗിക്കുന്നതിനായി ആവശ്യപ്പെടുന്ന വാദം കേൾക്കുന്നതിനിടെയാണു കേന്ദ്ര സർക്കാർ തീരുമാനം അസിസ്റ്റൻ്റ് സോളിസ്റ്റർ ജനറൽ കോടതിയെ അറിയിച്ചത്.
ഇതോടെ ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവർക്ക് എംബസികളും കോൺസുലേറ്റുകളും ടിക്കറ്റുകൾ സൗജന്യമായി നൽകേണ്ടി വരും. ഇത് സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ വൈകാതെ വ്യക്തമാകും എന്ന് കരുതുന്നു.
ഏതായാലും കൊറോണ പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെടുകയും വരുമാനം നിലക്കുകയും ഉള്ള പണം തീരുകയും ചെയ്ത നിരവധി പ്രവാസികൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമായി മാറും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa