സൗദിയടക്കമുള്ള 12 രാജ്യങ്ങളിലേക്ക്എമിറേറ്റ്സ് ബുക്കിംഗ് ആരംഭിച്ചു
ജിദ്ദ: സൗദി അറേബ്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് എമിറേറ്റ്സ് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ജൂലൈ 1 മുതലാണു 12 അറബ് രാജ്യങ്ങളിലേക്കുള്ള ബുക്കിംഗ് എമിറേറ്റ്സ് ആരംഭിച്ചത്.
സൗദിക്ക് പുറമെ, കുവൈത്ത്, ബഹ്രൈൻ, ഒമാൻ, ഈജിപ്ത്, ഇറാഖ്, അൾജീരിയ, തുനീഷ്യ, ജോർദ്ദാൻ, മൊറോക്കോ, ലെബനാൻ, സുഡാൻ എന്നീ രാജ്യങ്ങളിലേക്കാണു എമിറേറ്റ്സ് ബുക്കിംഗ് സ്വീകരിക്കുന്നത്.
നിലവിൽ ജൂലൈ 1 മുതലുള്ള സർവീസിനു ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും അതേ സമയം സാഹചര്യങ്ങൾക്കനുസരിച്ച് സർവീസുകളിൽ മാറ്റം വരാമെന്നും വിമാനക്കംബനി വാക്താവ് അറിയിച്ചു. മാറ്റങ്ങൾ യാത്രക്കാരെ മുൻകൂട്ടി അറിയിക്കും.
ഗൾഫ് രാജ്യങ്ങളിലെ ആയിരക്കണക്കിനു പ്രവാസികൾ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നത് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണു എമിറേറ്റ്സിൻ്റെ അറിയിപ്പ്. വിമാനങ്ങൾ ഇറങ്ങുന്നതിനു ഇന്ത്യ പച്ചക്കൊടി കാട്ടിയാൽ അത് പ്രവാസികൾക്ക് വലിയ അനുഗ്രഹമായി മാറും.
സൗദി അറേബ്യയിൽ ഇന്ന് (ഞായറാാഴ്ച) മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചിരുന്നു. അതേ സമയം അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് അധികൃതർ ഇത് വരെ സൂചന നൽകിയിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa