ജിദ്ദ എയർപോർട്ടിൽ നിന്നും ഇന്ന് 40 വിമാനങ്ങൾ പറന്നുയർന്നു
ജിദ്ദ: കൊറോണ പ്രതിരോധ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതിനു പിറകേ ഇന്ന് സൗദിയിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും 40 സർവീസുകളാണു ഇന്ന് നടത്തിയതെന്ന് എയർപോർട്ട് ജനറൽ മാനേജർ ഉസാം നൂർ അറിയിച്ചു.
എയർപോർട്ടിലെ ടെർമിനൽ ഒന്നിൽ നിന്നും സൗദിയയുടെ 16 വിമാനങ്ങളും ഫ്ളൈ അദീലിൻ്റെ 12 വിമാനങ്ങളും ഫ്ളൈനാസിൻ്റെ 12 വിമാനങ്ങളുമാണു റിയാദ്, ദമാം, അബ്ഹ, ജിസാൻ എയർപോർട്ടുകളിലേക്ക് സർവീസ് നടത്തിയത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ നിർദ്ദേശിക്കപ്പെട്ട എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടായിരുന്നു സർവീസുകൾ നടത്തിയത്.
കഴിഞ്ഞ മാർച്ച് 21 ശനിയാഴ്ച മുതലായിരുന്നു സൗദി അറേബ്യ എല്ലാ ആഭ്യന്തര വിമാന സർവീസുകളും ബസുകളും, ട്രെയിൻ സർവീസും, ടാക്സികളും റദ്ദാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa