രാജകുമാരനും ഇളവില്ല; സ്വന്തം ഓഫീസിൽ കയറുന്നതിനു റിയാദ് ഗവർണ്ണർ പരിശോധനക്ക് വിധേയനാകുന്ന ചിത്രം വൈറലാകുന്നു
റിയാദ്: സ്വന്തം ഓഫീസിൽ ജോലിക്ക് ഹാജരാകുന്നതിനു മുംബ് റിയാദ് ഗവർണ്ണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള പരിശോധനക്ക് വിധേയനാകുന്നതിൻ്റെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.

റിയാദ് ഹകം പാലസിലെത്തിയ ഫൈസൽ ബിൻ ബന്ദർ രാജകുമാരനെ ഓഫീസിലേക്ക് പ്രവേശിക്കും മുംബ് താപ നില പരിശോധനക്കു വിധേയനാക്കുകയും കൈകൾ അണു മുക്തമാക്കുകയും ചെയ്തു. മാസ്ക്ക് ധരിച്ചായിരുന്നു രാജകുമാരനും മറ്റുള്ളവരും ഹാജരായത്.
പൊതു, സ്വകാര്യ മേഖലകളിലെ സർക്കാർ ഓഫീസുകളിൽ ജോലിക്ക് ഹാജരാകുന്നവർ കൊറോണ പ്രതിരോധ മുൻകരുതൽ നടപടികൾ സ്വീകരിച്ച് കൊണ്ട് മാത്രമേ ജോലിക്ക് ഹാജരാകാൻ പാടുള്ളൂ എന്ന ഭരണകൂടത്തിൻ്റെ നിർദ്ദേശം ഉന്നത തലത്തിൽ തന്നെ നടപ്പാക്കി മാതൃക സൃഷ്ടിക്കുകയാണു ഇത് വഴി സാധ്യമാകുന്നത്.
ഗവർണ്ണറേറ്റ് അണ്ടർ സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ തൻ്റെ ഓഫീസിൽ റിയാദ് ഗവർണ്ണർ സ്വീകരിക്കുന്ന ദൃശ്യവും ശ്രദ്ധേയമായിരുന്നു. അകലം പാലിക്കുക എന്ന നിർദ്ദേശം പാലിച്ച് കൊണ്ടായിരുന്നു കൂടിക്കഴ്ച നടന്നത്.

കൊറോണ പശ്ചാത്തലത്തിൽ പ്രവിശ്യയിലെ സ്വദേശികൾക്കും വിദേശികൾക്കും ആവശ്യമായ സേവനങ്ങൾ ചെയ്യുന്നതിനായി പരിശ്രമിച്ച എല്ലാ ജീവനക്കാർക്കും ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ പ്രത്യേകം നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa