സൗദിയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വീണ്ടും ഹൂത്തി ഡ്രോൺ ആക്രമണം
റിയാദ്: സൗദിയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണം സൗദി പ്രതിരോധ സേന തകർത്തതായി സഖ്യ സേനാ വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.
ഖമീസ് മുഷൈത്തിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂത്തികൾ യമൻ അതിർത്തിക്കുള്ളിൽ നിന്നയച്ച രണ്ട് ഡ്രോണുകളാണു സൗദി വ്യോമ പ്രതിരോധ സേന വെടി വെച്ചിട്ടത്.
ജനങ്ങൾ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളും മറ്റു കേന്ദ്രങ്ങളും ലക്ഷ്യമാക്കി ഹൂത്തികൾ തുടർച്ചയായി ആക്രമണങ്ങൾ നടത്തി അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പ്രകടമായി ലംഘിക്കുകയാണെന്ന് കേണൽ മാലികി ആരോപിച്ചു.
ഹൂത്തികളുടെ പ്രകോപനപരമായ ആക്രമണങ്ങൾ നേരത്തെ സഖ്യ സേന പ്രഖ്യാപിച്ച വെടി നിർത്തൽ തീരുമാനത്തെ നിരസിക്കുന്നതായി സ്ഥിരീകരിക്കുന്നതായും ഹൂത്തി കേന്ദ്രങ്ങൾ ഇത് സംബന്ധിച്ച് മറുപടി തന്നിട്ടില്ലെന്നും കേണൽ മാലികി അറിയിച്ചു.
മിസൈലുകളും, ചെറുതും വലുതുമായ മറ്റു ആയുധങ്ങളുമെല്ലാം ഉപയോഗിച്ച് വിവിധ രീതികളിൽ 5000 ത്തിലധികം നുഴഞ്ഞു കയറ്റ ശ്രമങ്ങളാണു ഹൂത്തികൾ ഇത് വരെ നടത്തിയിട്ടുള്ളത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിച്ച് കൊണ്ട് ഹൂത്തികളുടെ അധിനിവേശ ശ്രമങ്ങളെയും ഭീകര പ്രവർത്തികളെയും സഖ്യ സേന ചെറുക്കുമെന്നും കേണൽ മാലികി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa