Friday, January 31, 2025
Saudi ArabiaTop Stories

സൗദിയിൽ കർഫ്യൂ സമയത്തെ യാത്രകൾക്ക് ഇപ്പോഴും പെർമിഷൻ നിർബന്ധം

ജിദ്ദ: രാജ്യത്ത് കർഫ്യൂ സമയത്ത് നഗരങ്ങൾക്കുള്ളിലോ പുറത്തേക്കോ യാത്ര ചെയ്യുന്നതിനു പെർമിഷൻ ആവശ്യമാണെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം വാക്താവ് ബ്രിഗേഡിയർ സാമി അശുവൈരിഖ് അറിയിച്ചു.

രാത്രി 8 മുതൽ രാവിലെ 6 വരെ നഗരങ്ങൾക്കുള്ളിലോ നഗരങ്ങൾക്ക് പുറത്തേക്കോ യാത്രകൾ ഉദ്ദേശിക്കുന്നവർ അതിനുള്ള പെർമിഷൻ ലഭിക്കുന്നതിനുള്ള പോർട്ടൽ വഴി അത് കരസ്ഥമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊതു സുരക്ഷാ വിഭാഗം പെർമിഷനുള്ള അപേക്ഷകൾ വിലയിരുത്തുകയും ആവശ്യാനുസരണം അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പൊതു സുരക്ഷാ വിഭാഗവും പോലീസുമെല്ലാം കർഫ്യൂ സമയത്ത് ജാഗരൂകരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സൗദിയിൽ കർഫ്യൂ രണ്ടാം ഘട്ട ഇളവുകൾ മെയ് 31 ഞായറാഴ്ച മുതൽ ആരംഭിച്ചിരുന്നു. രാവിലെ 6 മുതൽ വൈകുന്നേരം 8 മണി വരെ കർഫ്യൂ ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം മക്കയിൽ കർഫ്യൂ ഇളവ് രാവിലെ 6 മുതൽ വൈകുന്നേരം 3 മണി വരെയായിരിക്കും.

നിലവിലെ കർഫ്യൂ ഇളവ് സമയത്ത് ആളുകൾക്ക് സ്വന്തം വാഹനത്തിലും പൊതു ഗതാഗത മാർഗ്ഗമുപയോഗിച്ചും സൗദിയിലെവിടെയും സഞ്ചരിക്കാമെന്നതിനാലാണു കർഫ്യൂ അല്ലാത്ത സമയത്ത് സഞ്ചരിക്കുന്നതിനു പെർമിഷൻ വേണമെന്ന് അധികൃതർ പ്രത്യേകം ഓർമ്മപ്പെടുത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്