ജിദ്ദയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതിന്റെ കാരണം ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു
ജിദ്ദ: ജിദ്ദയിൽ കൊറോണ മുൻകരുതൽ നടപടികൾ വീണ്ടും പഴയത് പോലെ ശക്തമാക്കാനുള്ള കാരണത്തെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരിച്ചു.

ഗുരുതരാവസ്ഥയിലുള്ള കേസുകൾ കൂടിയതാണു പ്രധാാനമായും ജിദ്ദയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കാരണം. ഇത് മറ്റു കേസുകളുടെ സാന്നിദ്ധ്യവും അതോടൊപ്പം വൈറസ് ബാധിച്ചവരിലൂടെ സജീവമായ വ്യാപന സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.
വൈറസ് ബാധിച്ചവരുടെ എണ്ണത്തിനു ആപേക്ഷികമായുള്ള ഗുരുതരമായ കേസുകളും , രോഗികൾ അതിവേഗം ഗുരുതരാവസ്ഥയിലാകുന്നതും അവ ഉൾക്കൊള്ളാനുള്ള ശേഷിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുമെല്ലാം നിയന്ത്രണം ശക്തമാക്കുന്നതിലേക്ക് നയിച്ചു.
മുൻ കരുതൽ നടപടികൾ ശക്തമാക്കുന്നത് വൈറസിന്റെ വ്യാപനം സംബന്ധിച്ചും, ഇത് സ്ഥിതി ചെയ്യുന്ന ഹോട്ട്സ്പോട്ടുകൾ തിരിച്ചറിയാനും, അണുബാധയുടെ സാധ്യത കുറയ്ക്കാനും, മുൻകരുതലുകൾ പ്രയോഗിക്കാനും, ആവശ്യമുള്ളവരുടെ പരിചരണത്തിൽ ശ്രദ്ധ നൽകാനും സഹായിക്കും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 31 പുതിയ കൊറോണ മരണമാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ചികിത്സയിലുള്ള 24,490 പേരിൽ 1412 കേസുകളും ഗുരുതരാവസ്ഥയിലാണുള്ളത്. പുതുതായി 2591 പേർക്ക് കൂടി വൈറസ് ബാധിച്ചപ്പോൾ 1651 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ച 95,748 പേരിൽ 70,616 പേർക്കും രോഗം ഭേദമായിട്ടുണ്ട്. എല്ലാവരും നിർദ്ദേശിക്കപ്പെട്ട വൈറസ് പ്രതിരോധ പ്രോട്ടോക്കോളുകൾ പിന്തുടരണമെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa